ആനക്കലിയില്‍ തരിപ്പണമായത് 27 വണ്ടികള്‍- വീഡിയോ


പാലക്കാട്: പുലാപ്പറ്റയില്‍ പൂരത്തിനിടെ ആന ഇടഞ്ഞു. അഞ്ചു മണിക്കൂറിലേറെ നീണ്ട പരാക്രമത്തില്‍ ആന തകര്‍ത്തത് 27 വാഹനങ്ങളാണ്. ഏഴ് കാറുകളും ആറ് ഓട്ടോറിക്ഷകളും 21 ബൈക്കുകളുമാണ് ആന തകര്‍ത്തത്. തിടമ്പുമായി ഇരുന്ന രണ്ടുപേരെയും പുറത്തിരുത്തിയായിരുന്നു ആനയുടെ പരാക്രമം. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പുലാപ്പറ്റ ചെറുനാലിശ്ശേരി ഭഗവതിക്ഷേത്രത്തിലെ പൂരത്തിന്റെ എഴുന്നെള്ളിപ്പിനെടെയാണ് തൃശൂര്‍ ഒളരിക്കരയിലെ കാളിദാസന്‍ എന്ന കൊമ്പന്‍ ഇടഞ്ഞത്. എഴുന്നെള്ളുപ്പിന് നിന്ന 19 ആനകളില്‍ മൂന്നാമനായി നിന്ന കാളിദാസന്‍ ഇടഞ്ഞതോടെ ഉത്സവ പറമ്പിലെത്തിയവര്‍ ജീവനും കൊണ്ടു പാഞ്ഞു. പിന്നെ തിടമ്പുമായി ഇരുന്ന രണ്ടുപേരെയും കൊണ്ട് ആനയുടെ വിളയാട്ടമായിരുന്നു.

ഇതിനിടെ വൈദ്യുതിതൂണ്‍ തകര്‍ക്കുന്നതിനിടെ ആനക്കൊമ്പ് കമ്പിയില്‍ കുടുങ്ങിയ തക്കത്തിന് ആനപ്പുറത്തുണ്ടായിരുന്ന ഒരാള്‍ ചാടി രക്ഷപ്പെട്ടു. രണ്ടാമത്തെയാള്‍ക്ക് ആനയെ തളയ്ക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

No comments:

Post a Comment